Sunday, July 6, 2025 12:26 pm

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം ; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തള്ളി സെബി ചെയര്‍പേഴ്‌സൺ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ച്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ”ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നു”അവര്‍ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് വ്യക്തമാക്കി. മാധവി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിഡന്‍ബര്‍ഗ് പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആദ്യം ആരോപണം ഉന്നയിച്ചത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ നിയന്ത്രണത്തില്‍ ബര്‍മുഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികള്‍ വഴി, അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം.

കടലാസ് കമ്പനികള്‍ വഴിയുള്ള നിക്ഷേപം വഴി ഓഹരി വില അനധികൃതമായി പെരുപ്പിക്കുകയും അങ്ങനെ വില കൂടിയ ഓഹരികള്‍ ഈടുവച്ച് അദാനി നേട്ടമുണ്ടാക്കിയെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. അന്വേഷിച്ച് നടപടിയെടുക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ അന്ന് സെബി നിഷേധിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

0
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍....

ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

0
കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താൻ രണ്ട്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

0
മലപ്പുറം  : കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം...

കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ

0
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗികളെ പരിശോധിച്ചത് മൊബൈൽ...