റിസർവ്വ് ബാങ്കിന്റെയോ സെബിയുടേയോ ഗ്യാരണ്ടിയുണ്ടെന്നോ NCD കൾക്ക് RBI യും SEBI യും പ്രോൽസാഹനം നൽകുന്നുണ്ടെന്ന തരത്തിലോ പ്രചരണം നടത്താൻ പാടില്ല
കൊച്ചി : നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനികളിലെ (NBFC) നിക്ഷേപങ്ങൾക്കും കടപ്പത്രങ്ങൾക്കും (NCD) എന്താണ് ഗ്യാരണ്ടി, ആര് ഗ്യാരണ്ടി നൽകും?. മിക്ക നിക്ഷേപകരും ഇക്കാര്യത്തില്‍ അജ്ഞരാണ്. റിസർവ്വ് ബാങ്കിനെയും(RBI) സെബി(SEBI)യേയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പല NBFC കളും നിക്ഷേപകരെ പറഞ്ഞുപറ്റിക്കുന്നത്. ജനങ്ങള്‍ ഇവരുടെ വാചക കസര്‍ത്തിലും പരസ്യത്തിലും മയങ്ങി ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യും. പിന്നീട് കേസും തര്‍ക്കങ്ങളും കോടതിയുമൊക്കെയായി ജീവിതം തള്ളിനീക്കുകയാണ് മിക്ക നിക്ഷേപകരും.
നിബന്ധനകളും നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് ബ്രാഞ്ചുകളാണ് പല NBFC കളും തുറക്കുന്നത്. പരസ്യങ്ങളില്‍ ബ്രാഞ്ചുകളുടെ എണ്ണം കാണിക്കുവാനും ഇവിടെയൊക്കെ മുക്കുപണ്ടം തിരുകിക്കയറ്റി ആസ്തി പെരുപ്പിച്ചു കാണിക്കാനുമൊക്കെയാണ് ഇത്രയധികം ബ്രാഞ്ചുകള്‍ തുറക്കുന്നത്. സെലിബ്രറ്റികളെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി നിക്ഷേപകരുടെ പണം വാരിയെറിഞ്ഞാണ് പരസ്യങ്ങള്‍ തയ്യാറാക്കുന്നത്. കോടിക്കണക്കിനു രൂപയാണ് പരസ്യത്തിനുമാത്രം ചെലവാക്കുന്നത്. ഇത്തരം പരസ്യങ്ങളിൽ മതിമറക്കുന്ന നിക്ഷേപകർ അറിഞ്ഞിരിക്കണം NCD യുടെ ഗ്യാരണ്ടി എന്താണെന്ന് ?. എന്തുകൊണ്ടാണ് പത്ര – ടി.വി മാധ്യമങ്ങള്‍ NBFC കളുടെ തട്ടിപ്പിനെപ്പറ്റി ഒരക്ഷരംപോലും മിണ്ടാത്തതെന്ന്.
NCD നിക്ഷേപങ്ങള്‍ക്ക് റിസർവ്വ് ബാങ്കും സെബിയും ഗ്യാരണ്ടി നൽകുന്നുണ്ടെന്ന് NBFC കളും ജീവനക്കാരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്, NBFC കൾക്ക് പ്രവര്‍ത്തനാനുമതിയും കടപ്പത്രങ്ങള്‍ വഴി പണം സമാഹരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും മാത്രമാണ് ഇവർ നൽകുന്നത്. ഒരു കടപ്പത്രങ്ങള്‍ക്കും ഒരു ഗ്യാരണ്ടിയും ഇവര്‍ നല്‍കുന്നില്ല. ഇതിന്റെ ഒരു ബാധ്യതയും RBI ക്കോ SEBI ക്കോ ഇല്ല. കടപ്പത്രങ്ങള്‍ പലതുണ്ടെങ്കിലും NCD എന്നറിയപ്പെടുന്ന Non-convertible debentures ആണ് ഏറ്റവും ജനകീയന്‍. NBFC കളുടെ പ്രവര്‍ത്തനത്തിന് റിസർവ്വ് ബാങ്കിന്റെ മേൽനോട്ടമുണ്ടെങ്കിലും പരിമിതികളും ഏറെയുണ്ട്. NBFC കള്‍ക്ക് കടപ്പത്രത്തിലൂടെ പ്രവര്‍ത്തന മൂലധനം സമാഹരിക്കാമെങ്കിലും ഇത് എങ്ങനെ, എപ്പോള്‍ വേണമെന്നും ഏതുതരം കടപ്പത്രങ്ങള്‍ ഇറക്കണമെന്നും, എത്ര തുകയുടെ വേണമെന്നും, കാലാവധി എങ്ങനെ വേണമെന്നും തീരുമാനിക്കുന്നത് അതാത് NBFC കളുടെ ഡയറക്ടര്‍ ബോര്‍ഡാണ്.
ബോര്‍ഡ് തീരുമാനം Registrar of Companies (ROC) ലും The Securities and Exchange Board of India (SEBI) ക്കും നല്‍കി അംഗീകാരം നേടണം. കടപ്പത്രം ഇറക്കുന്ന NBFC ക്ക് ആനുപാതികമായ ആസ്തി ഉണ്ടായിരിക്കണം. ഈ ആസ്തി debenture trustee സിന് ഡീഡായി നല്കിക്കൊണ്ടുവേണം NCD കള്‍ ഇറക്കുവാന്‍.
—
A debenture trust deed is an agreement between a company and a debenture trustee that outlines the trustee’s duties and responsibilities. The trustee’s role is to protect the interests of debenture holders, also known as NCD holders, by ensuring that the terms and conditions of the debenture are followed.
The Securities and Exchange Board of India (SEBI) is the regulatory body that approves the public issue of non-convertible debentures (NCDs) in India. SEBI’s regulations outline the guidelines, processes, and requirements for issuing NCDs
—
NCD യുടെ റിസ്ക്കും ഗ്യാരണ്ടിയും സംബന്ധിച്ച് നിക്ഷേപകർക്ക് സെബി (SEBl) നൽകുന്ന നിർദ്ദേശങ്ങള്‍
—
1.ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ആ സ്ഥാപനത്തെക്കുറിച്ചും ഉടമയെക്കുറിച്ചും നിക്ഷേപകൻ കൃത്യമായി അന്വേഷിച്ച് അറിഞ്ഞിരിക്കണം.
—
2.ഉടമയുടെയും കമ്പനിയുടെയും വിശ്വാസ്യത ഉറപ്പു വരുത്തണം.
—
3. നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന NBFC ചെയ്യുന്ന ബിസിനസ് എന്തൊക്കെയെന്ന് അറിയണം. ബിസിനസിലൂടെ ലഭിക്കുന്ന ലാഭം കൊണ്ട് കമ്പനിക്ക്, പറയുന്ന കാലാവധിയിലും വ്യവസ്ഥയിലും നിക്ഷേപകന് പണം മടക്കി നൽകാൻ കഴിയുമോയെന്ന് പഠിക്കണം.
—
4. NCD കളെ സംബന്ധിച്ച റിസ്ക്ക് മനസിലാക്കാതെ നിക്ഷേപം നടത്തരുത്.
—
5. എല്ലാം കൃത്യമായി പഠിച്ച് വിലയിരുത്തിയ ശേഷം സ്വയം ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമെ നിക്ഷേപം നടത്താവൂ.
—
6. നിക്ഷേപകന്റെ സ്വന്തം റിസ്കിലായിരിക്കണം NCD നിക്ഷേപങ്ങൾ നടത്തേണ്ടത്. അതായത് NCD ക്ക് മറ്റൊരു തരത്തിലുള്ള ഗ്യാരണ്ടിയും ഉണ്ടാകില്ലെന്ന് ചുരുക്കം.
—
ഇത് സംബന്ധിച്ച് NBFC കൾക്കും സെബി നിർദ്ദേശം നൽകുന്നുണ്ട്. യാതൊരു തരത്തിലുമുള്ള സമ്മർദ്ദങ്ങളോ തെറ്റിദ്ധരിപ്പിക്കലുകളോ വാഗ്ദാനങ്ങളോ നൽകി നിക്ഷേപകരെ സ്വാധീനിക്കാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം. റിസർവ്വ് ബാങ്കിന്റെയോ സെബിയുടേയോ ഗ്യാരണ്ടിയുണ്ടെന്നോ NCD കൾക്ക് RBI യും SEBI യും പ്രോൽസാഹനം നൽകുന്നുണ്ടെന്ന തരത്തിലോ പ്രചരണം നടത്താൻ പാടില്ലെന്നും നിർദ്ദേശം നൽകുന്നുണ്ട്. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/>>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].