ആപ്പിൾ ഉപഭോക്താക്കളുടെ പഴയ ഉപകരണങ്ങളിൽ വലിയ രീതിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന മുന്നറിയിപ്പുമായി സർക്കാർ. ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഈ അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സിഇആർടി-ഇൻ ഈ വിവരം പുറത്ത് വിട്ടത്. ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്നുള്ള ഡാറ്റ മോഷ്ടിക്കാൻ സഹായിക്കുന്ന അനധികൃത ആക്‌സസ് അനുവദിക്കുന്ന നിരവധി സാങ്കേതിക തകരാറുകൾ ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിൽ കണ്ടെത്തി എന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ പ്രധാനിയാണ് വെബ്കിറ്റ് ബ്രൗസർ എഞ്ചിൻ. ഐഫോണുകൾ ആപ്പിൾ വാച്ചുകളിൽ എന്നിവയിൽ നിന്ന് ഇതുവഴി ഡാറ്റകൾ മോഷ്ടിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിന് പുറമെ ക്ഷുദ്രകരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതും അപകടത്തിന്റെ ആക്കം കൂട്ടും.
ഒന്നിൽ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളാണ് ആപ്പിളിന്റെ ചില ഉപകരണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. iOS 16.7ന് മുമ്പുള്ള iOS പതിപ്പുകളിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഉപകരണങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത്. 12.7ന് മുമ്പുള്ള ആപ്പിൾ macOS മോൻടെറി പതിപ്പുകൾ ഈ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഇതിന് പുറമെ 13.6ന് മുമ്പുള്ള macOS വെൻടുറ, 9.6.3ന് മുമ്പുള്ള ആപ്പിൾ വാച്ച് ഒഎസ് പതിപ്പുകൾ എന്നിവയും ഈ ഭീഷണി നേരിടുന്നുണ്ട്. സ്മാർട്ട് വാച്ചുകളിൽ ഭീഷണി നേരിടുന്ന മറ്റൊരു ആപ്പിൾ വാച്ചാണ് 10.0.1ന് മുമ്പുള്ള വാച്ച് ഒഎസ് പതിപ്പുകൾ. ചില ഐപാഡുകളും സമാനമായ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 16.7ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 16.7ന് മുമ്പുള്ള ഐപാഡ്OS പതിപ്പുകളും ആണ് ഇവ. മാത്രമല്ല 17.0.1ന് മുമ്പുള്ള ആപ്പിൾ iOS പതിപ്പുകളും 17.0.1ന് മുമ്പുള്ള ഐപാഡ് OS പതിപ്പുകൾക്കും ഈ പ്രശ്നം ഉണ്ട്.
16.6.1ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകകളിൽ നിന്നും ഇത്തരത്തിൽ ധാരളമായി ഡാറ്റകൾ മോഷണം പോകാൻ സാധ്യത ഉണ്ടെന്ന് സിഇആർടി-ഇൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരം അപകടങ്ങളിൽ നിന്ന് എങ്ങനെ സുരക്ഷിതമായി രക്ഷപെടാമെന്ന് പരിശോധിക്കാം. ഇവരുടെ പഴയ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് പുതിയതിലേക്ക് അപ്ഗ്രേഡ് ചെയ്യുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാനുള്ള പ്രധാന മാർഗം. ദേശീയ അതോറിറ്റിയും ഈ പരിഹാരമാണ് മുന്നോട്ട് വെയ്ക്കുന്നത്. അല്ലാത്ത പക്ഷം സോഫ്റ്റുവെയറുകൾ അപ്ഡേറ്റ് ചെയ്യാനും ഇവർ നിർദേശിക്കുന്നു. cert-in.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നവീകരണങ്ങളും വിവരങ്ങളും ആപ്പിൾ നൽകിയിട്ടുണ്ട്. നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗാർജറ്റുകൾ യഥാസമയം സോഫ്റ്റുവെയർ അപ്ഡേറ്റിന് വിധേയം ആക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രവർത്തനക്ഷമതയ്ക്ക് പുറമെ മികച്ച സെക്യൂരിറ്റി സേവനങ്ങളും ഇത്തരം സോഫ്റ്റുവെയർ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
നിലവിൽ ആപ്പിളിന്റെ ചില ഉത്പന്നങ്ങൾ നിരവധി സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിൽ അമിത റേഡിയേഷൻ പുറപ്പെടുവിച്ചതിനെ തുടർന്ന് ഫ്രാൻസിൽ അടുത്തിടെ ഐഫോൺ 12ന്റെ വിൽപന നിരോധിച്ചിരുന്നു. വിറ്റുപോയ ഫോണുകളെ തിരിച്ച് വിളിക്കണമെന്നും ഫ്രാൻസ് സർക്കാർ ആപ്പിളിനെ അറിയിച്ചിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാനായി ഐഫോൺ 12 ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റുവെയർ പാച്ചും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നം അവസാനിച്ചത്. തുടർന്ന് ഫ്രഞ്ച് റെഗുലേറ്റർമാർ ഉപയോഗിക്കുന്ന ഒരു നിർദ്ദിഷ്ട ടെസ്റ്റിംഗ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായതെന്നും ഫോണിന് സുരക്ഷാ ആശങ്കയല്ലെന്നും ആപ്പിൾ പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയൻ റേഡിയേഷൻ എക്സ്പോഷർ പരിധി ലംഘിച്ചു എന്ന പേരിലാണ് ഐഫോൺ 12 മോഡലുകൾക്ക് ഫ്രാൻസിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ഫോൺ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ ആപ്പിൾ സ്റ്റോറുകളിലേക്ക് അയയ്ക്കും എന്നും ഫ്രാൻസ് ഗവൺമെന്റ് പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033