മുംബൈ : രക്ഷിതാക്കളും, കുട്ടികളും തമ്മിലുള്ള ആത്മബന്ധം അവർണ്ണനീയമാണ്. നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് പിന്നീട് സംരക്ഷണം നൽകുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഇത്തരത്തിൽ കാഴ്ച ഇല്ലാത്ത അച്ഛനും, അമ്മക്കും വെളിച്ചമായി കൂടെ നിൽക്കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി മാതാപിതാക്കളോടൊപ്പം മുംബൈ മീരാ റോഡിലെ ഒരു കടയിൽ എത്തുന്നതാണ് വീഡിയോ. കാഴ്ചപരിമിതിയുള്ള അച്ഛനും അമ്മക്കും പെൺകുട്ടി പക്കോഡ എടുത്തു നൽകുന്നതും, കഴിക്കാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിലൂടെ മിത്ത് ഇന്ദുൽക്കർ എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇവരെ കണ്ട് തന്‍റെ മനസ്സ് നിറഞ്ഞെന്നും, മകളിലൂടെയാണ് ആ അച്ഛനും അമ്മയും ലോകം കാണുന്നതെന്നും വീഡിയോയുടെ കീഴെ കുറിച്ചിരിക്കുന്നു. മാതാപിതാക്കൾ നമ്മോടൊപ്പം ഉള്ളപ്പോൾ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആ പെൺകുട്ടി. 10 ലക്ഷം പേരാണ് വീഡിയോ കണ്ടത്. അവൾ ഒരു പോരാളിയാണെന്നും, ദൈവം അനുഗ്രഹിക്കുമെന്നുമുള്ള കമന്റുകളും ആളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.