മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെല്‍ഫ്’ കിറ്റ് രണ്ട് ദിവസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് ഈ കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഇത് ലഭിക്കും. ഇത് കൂടാതെ ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ടിലും ഇത് ലഭിക്കും. 250 രൂപയാണ് ഒരു കിറ്റ് കോവിസെല്‍ഫിന്റെ വില.
ഒരു ട്യൂബ്, മൂക്കില്‍ നിന്ന് സാമ്പിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയെല്ലാം സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റില്‍ ഉള്ളത്. കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. അതെ സമയം ഇത്തരത്തില്‍ കിറ്റ് ലഭിക്കുമ്പോള്‍ തുടര്‍ച്ചയായി പരിശോധന നടത്തേണ്ടെന്നും ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം.