Saturday, July 5, 2025 10:17 pm

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം : മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ടൂറിസം വകുപ്പ് തീരുമാനിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമ്മിക്കണം ; ഗവർണർ

0
കണ്ണൂർ : സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര...

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...