കോഴിക്കോട് : സി.പി.ഐ എം മുതിർന്ന നേതാവ് എം.കെ ചെക്കോട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു. പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടിയും സി.പി.ഐ എമ്മും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നിർവഹിച്ചു. ഒരു മാസം മുമ്പ് ഉണ്ടായ വീഴ്ചയെ തുടർന്ന് വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. 1951 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. നൊച്ചാട് സെൽ സെക്രട്ടറിയായിരുന്നു.
സി.പി.ഐ എം നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗമാണ്. അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ : കല്യാണി. ഏഴ് മക്കൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയും എംഎൽഎയുമായ ടി.പി രാമകൃഷ്ണൻ മരുമകനാണ്.