ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്. അജയ് ലംബ എന്ന സീരിയല്‍ കില്ലറെയാണ് ഞായറാഴ്ച ഇന്ത്യ ഗേറ്റിന് സമീപത്ത് വെച്ച് പോലീസ് പിടുകൂടിയത്. പത്തുവര്‍ഷത്തിലേറെയായി അജയ് ലംബ ഒളിവില്‍ കഴിയുകയായിരുന്നു. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി ക്യാബ് ഡ്രൈവര്‍മാരെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഘത്തലവനാണ് പ്രതി. യാത്രക്കാരെന്ന വ്യാജേനയാണ് ടാക്‌സി തൊഴിലാളികളെ ലംബയും കൂട്ടാളികളായ രണ്ടു പേരും ചേര്‍ന്ന് ഓട്ടം വിളിച്ചിരുന്നത്.
റൈഡുകള്‍ ബുക്ക് ചെയ്തതിന് ശേഷം സംശയം തോന്നാത്ത ഡ്രൈവര്‍മാരെ സംഘം ഉത്തരാഖണ്ഡ് കുന്നുകളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വിളിക്കും. കുന്നിലെത്തിയ ശേഷം ഡ്രൈവര്‍മാരെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആഴമുള്ള മലയിടുക്കുകളിലേക്ക് വലിച്ചെറിയും. ശേഷം മോഷ്ടിച്ച വാഹനങ്ങള്‍ നേപ്പാളില്‍ എത്തിച്ച് വില്‍പ്പന നടത്തും. ഒരു മൃതദേഹം അധികൃതര്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്. വര്‍ഷങ്ങളായി കാണാതായ ടാക്‌സി ഡ്രൈവര്‍മാരുടെ തിരോധാനത്തിന് പിന്നില്‍ ഈ സംഘത്തിന് പങ്കുണ്ടോയെന്നാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ സംശയിക്കുന്നത്.