Saturday, May 10, 2025 1:00 pm

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നൽകി. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു.

ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ചതാണ് പ്രശ്ങ്ങൾക്ക് കാരണം. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തിയെന്ന് ചിട്ടിമല്ലു ആരോപിച്ചു. ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോ​ഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടു. ഈ പരാതി മൂലം തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻ ബാബുവും ഇളയ മകനും തമ്മിലുള്ള സ്വത്ത് തർക്കവും ചിട്ടിമല്ലു തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി ബി.ആർ.സിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കുട നിർമാണ സാമഗ്രികൾ വിതരണം ചെയ്തു

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി ഭിന്നശേഷിക്കാരായ...

മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി

0
ഇസ്ലാമാബാദ് : മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രതിരോധ നിര...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ

0
ഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...

അ​ഭി​ഭാ​ഷ​ക​ന്‍റെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ അ​തി​ജീ​വി​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി

0
പ​ത്ത​നം​തി​ട്ട : അ​ഭി​ഭാ​ഷ​ക​ന്‍റെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ അ​തി​ജീ​വി​ത​യ്ക്ക് കൈ​ത്താ​ങ്ങാ​യി ജി​ല്ലാ...