Saturday, March 22, 2025 12:33 pm

ഗുരുതരമായ സാഹചര്യം : അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9ഉം, മലപ്പുറം പൊന്നാനിയിൽ 8ഉം യുവി ഇൻഡക്സ് രേഖപ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോളിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷഹബാസിൻ്റെ കൊലപാതകം ; അന്വേഷണം വിദ്യാർത്ഥികളിൽ ഒതുങ്ങരുത് മുതിർന്നവർക്കും പങ്കുണ്ടെന്ന് കുടുംബം

0
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച്...

തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം : ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്. തൊഴിൽ നിയമങ്ങളിൽ...

‘തെറ്റായ വിധി, സുപ്രീം കോടതി ഇടപെടണം’; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര മന്ത്രി

0
വടകര: തീവണ്ടിയില്‍ എക്സൈസും ആര്‍.പി.എഫും നടത്തിയ സംയുക്ത പരിശോധനയില്‍ 8.2 കിലോഗ്രാം...

കഞ്ചാവ് കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം : കഞ്ചാവ് കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...