റാന്നി : 11- മത് ശമ്പള /പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള രണ്ടു ഗഡു കുടിശിക അനുവദിക്കാത്തതിലും പെൻഷൻകാരുടെ മറ്റു നിരവധി ആവശ്യങ്ങൾ അനുവദിക്കാത്തതുമായ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു 2023 മാർച്ച് ഒന്നിനു കേരളത്തിലെ മുഴുവൻ ജില്ലകളിലും സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലും കേരള സ്റ്റേറ്റ് സർവീസ് പെൻഷൻകാർ സത്യാഗ്രഹം നടത്തുമെന്നു യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എൻ സദാശിവൻ നായർ പറഞ്ഞു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് വി പി ശശിധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലകമ്മിറ്റി അംഗം എം കെ വാസു, വിശ്വ നാഥൻ ആചാരി, വി. ശാന്ത ശിവൻ, എൻ ബാലകൃഷ്ണപിള്ള, പി ആർ മാധവൻ നായർ എം വി ഗോപാലകൃഷ്ണൻ നായർ, പി.കെ. മോഹനൻ നായർ, എം. സി തോമസ്, കെ യമുനദേവി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി പി ശശിധരൻ (പ്രസിഡണ്ട്)
വി ശാന്തശിവൻ (സെക്രട്ടറി) എൻ ബാലകൃഷ്ണ പിള്ള (ട്രെഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.