പത്തനംതിട്ട : നിർമാണം നടക്കുന്ന അബാൻ മേൽപാലത്തിന്റെ ഭാഗമായുള്ള സർവീസ് റോഡ് നിർമാണഘട്ടത്തിൽ തകർന്നു. സർവീസ് റോഡ് നിർമാണം തുടങ്ങുന്നതിന്റെ ഭാഗമായി റിംഗ് റോഡിനോടു ചേർന്നു നിർമിച്ച സംരക്ഷണ ഭിത്തിയാണ് മഴയിൽ തകർന്നത്. 200 മീറ്ററോളം ഭാഗം നിശേഷം നിലംപതിച്ചു.
അശാസ്ത്രീയമായ രീതിയിൽ സംരക്ഷണഭിത്തി കെട്ടിയതാണ് തകരാൻ കാരണമായതെന്ന് പറയുന്നു. എന്നാൽ ഇതിനു സമീപത്തു കൂടിയുള്ള പൈപ്പ് ലൈൻ കഴിഞ്ഞദിവസം പൊട്ടി വെള്ളം ശക്തമായി പുറത്തേക്കു വന്നതാണ് തകർച്ചയ്ക്കു കാരണമായതെന്ന് കരാറുകാർ പറയുന്നു. അബാൻ മേൽപാലത്തിനായുള്ള സർവീസ് റോഡിന്റെ നിർമാണഘട്ടത്തിലെ തുടക്കഭാഗത്താണ് തകർച്ച. കരിങ്കല്ല് കെട്ടിയ ഭാഗമാണ് നിശേഷം തകർന്നത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. മേൽപാലത്തിന്റെ ഇരുവശത്തുമായാണ് സർവീസ് റോഡ് നിർമിക്കാൻ നിർദേശമുള്ളത്. ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033