തൃശൂർ : സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂർ- അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്നസാണ് കുന്നംകുളത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ റദ്ദാക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമുള്ള ഓപറേഷൻ ഫോക്കസ്- 3 പ്രകാരമാണ് നടപടി.
ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്. വരുംദിവസങ്ങളിൽ കെ.എസ്.ആര്‍.ടി.സിയിലടക്കം പരിശോധനകളും നടപടികളും തുടരുമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന തുടരുന്നത്.