കോയമ്പത്തൂര്‍ : നീറ്റ് പരീക്ഷയെഴുതി എഴുപതുകാരന്‍.വിനായകപുരം സ്വദേശി പ്രിന്‍സ് മാണിക്കമാണ് പരീക്ഷയെഴുതിയത്. 1968 ലായിരുന്നു പ്രിന്‍സ് മാണിക്ക്യം പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയത്. പ്രിന്‍സിന് ഡോക്ടറാകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്‌സിനാണ് ചേര്‍ന്നത്.
21 വര്‍ഷം ബാങ്ക് ഓഫ് ബറോഡയിലും തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ കോളജില്‍ 15 വര്‍ഷം എംബിഎ വകുപ്പ് മേധാവിയായും ജോലി ചെയ്തു. ആറു വര്‍ഷം മുന്‍പ് വിരമിച്ചു. ഇപ്പോള്‍ സ്‌പോക്കണ്‍ ഇംഗ്ലിഷ് അക്കാദമി നടത്തുന്ന മാണിക്ക്യത്തിന് ബിഎസ്‌സി അഗ്രികള്‍ച്ചര്‍ ബിരുദത്തിന് പുറമെ എം.ഫില്‍, പിഎച്ച്‌ഡി ബിരുദങ്ങളുമുണ്ട്.