ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുതുവത്സരാഘോഷങ്ങളെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സ്പുട്‌നിക്, സിന്‍ഹുവ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദോഹ നഗരപ്രാന്തമായ ലുസൈലിലെ ഒരു സബ്‌വെ സ്റ്റേഷനില്‍ വെടിക്കെട്ട് പ്രകടനത്തിനും തത്സമയ ഡിജെ പരിപാടികള്‍ക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സബ്‌വെ രാത്രി അടയ്ക്കുന്നതിന് മുമ്പ് അവസാന ട്രെയിനുകള്‍ പിടിക്കാനുള്ള ഓട്ടത്തിനിടെയാണ് അപകടം നടന്നതെന്നാണ് വിലയിരുത്തല്‍. ലുസൈല്‍ ബൊളിവാര്‍ഡിന് സമീപമുള്ള സ്റ്റേഷനിലേക്ക് ആളുകള്‍ ഓടുകയും, തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ വീഴുകയുമായിരുന്നു. സംഭവം നടന്നയുടന്‍ അടിയന്തര മെഡിക്കല്‍ സംഘം സംഭവസ്ഥലത്തേക്ക് എത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇത് മൂന്നാം തവണയാണ് ദോഹയുടെ വടക്ക് സ്ഥിതി ചെയ്യുന്നതും 1.3 കിലോമീറ്റര്‍ നീളമുള്ളതുമായ ലുസൈല്‍ ബൊളിവാര്‍ഡ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഖത്തര്‍ സര്‍ക്കാര്‍ തുടക്കത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 2:00 വരെ പരിപാടി നീട്ടിയിരുന്നുവെങ്കിലും പുലര്‍ച്ചെ 1:00 മണിയോടെ പരിപാടി അവസാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1