Sunday, April 20, 2025 8:14 pm

ജില്ലയില്‍ പോലീസ്‌ നടത്തിയ രാത്രികാല പരിശോധനയില്‍ എം.ഡി.എം.എയും ഇ-സിഗരറ്റും പിടികൂടി ; നിരവധി പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റേഞ്ച്‌ ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ പോലീസ്‌ നടത്തിയ രാത്രികാല പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. എംഡിഎംഎ വില്‌പനക്ക്‌ കൈവശം വെച്ചതിനും ഇ സിഗരറ്റ്‌ സൂക്ഷിച്ചതിനുമായി മൂന്നു പേര്‍ അറസ്‌റ്റിലായി. തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപം വാഹന പരിശോധനയക്കിടെ നിരണം മുഞ്ഞനാട്ടു വടക്കേതില്‍ ആല്‍ബിന്‍ (23), നിരണം കടവില്‍ വീട്ടില്‍ അജില്‍ (22) എന്നിവര്‍ സഞ്ചരിച്ച കാറില്‍ നിന്നും ഇ-സിഗരറ്റ്‌ കണ്ടെടുത്തു. ഇന്‍സ്‌പെക്‌ടര്‍ ബി.കെ.സുനില്‍ കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം നടത്തിയ വാഹന പരിശോധനയിലാണ്‌ യുവാക്കളെ പിടികൂടിയത്‌. വില്‍ക്കാന്‍ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ മറ്റും ചെയ്യുന്നത്‌ നിയമവിരുദ്ധമായിരിക്കെ ഇവര്‍ സഞ്ചരിച്ച കാറിന്റെ മുന്നിലായി ഇ.എല്‍.എഫ്‌ ബാര്‍ ടി.ഇ 6000 പി.ഇ.എ.സി. എച്ച്‌. എന്ന ഇനത്തില്‍പ്പെട്ട ഇലക്രേ്‌ടാണിക്‌ സിഗരറ്റ്‌ സൂക്ഷിച്ചിരുന്നത്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വരെ പിഴ ശിക്ഷിക്കാവുന്ന ഈ കുറ്റം ജാമ്യം ലഭിക്കുന്നതാണ്‌. റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത്‌ നിന്നും ഞക്കുവള്ളി ഭാഗത്തേക്ക്‌ ഓടിച്ചു വന്ന കാറില്‍ നിന്നാണ്‌ ഇത്‌ പിടിച്ചെടുത്തത്‌.

വലിക്കുന്നതിനായി സൂക്ഷിച്ചതാണെന്ന്‌ ചോദ്യംചെയ്യലില്‍ യുവാക്കള്‍ പോലീസിനോട്‌ സമ്മതിച്ചു.
രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ്‌ ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെ 3.78 ഗ്രാം എംഡിഎംഎയുമായി പിടികൂടി. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ്‌ ഷമീര്‍ (39) ആണ്‌ അറസ്‌റ്റിലായത്‌. എസ്‌.ഐമാരായ അനൂപ്‌ ചന്ദ്രന്‍, ആദര്‍ശ്‌, ഡാന്‍സാഫ്‌ ടീം എന്നിവരുടെ സംയുക്‌ത നീക്കത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ ലഹരിമരുന്ന്‌ കണ്ടെത്തിയത്‌. ഇയാള്‍ ധരിച്ചിരുന്ന ട്രൗസറില്‍ സിപ്‌ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സ്‌ഥിരമായി മദ്യവും ലഹരി വസ്‌തുക്കളും ഉപയോഗിക്കുന്നത്‌ ചോദ്യം ചെയ്‌ത ഭാര്യയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനു നേരത്തെ തിരുവല്ല പോലീസ്‌ കേസ്‌ എടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ലഹരി മരുന്ന്‌ കടത്തിന്‌ ഇയാള്‍ കരുവാക്കിയിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. ജില്ലയിലെ സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി റെയ്‌ഡുകള്‍ നടന്നു. കഞ്ചാവ്‌ ഉപയോഗിച്ചതിനു 12 കേസുകളെടുത്തു. 12 പേരെ അറസ്‌റ്റ് ചെയ്‌തു. ചെറിയ അളവില്‍ കഞ്ചാവ്‌ കൈവശം വെച്ചതിന്‌ വിവിധ സ്‌റ്റേഷനുകളിലായി 7 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു.വിവിധ സ്‌റ്റേഷനുകളിലായി അബ്‌കാരി, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ റെയ്‌ഡുകള്‍ നടത്തി. പൊതുസ്‌ഥലത്ത്‌ മദ്യപിച്ചതിനു 17 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.

19 പേര്‍ പിടിയിലായി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പരിശോധനയില്‍ 15 കേസുകള്‍ എടുക്കുകയും 15 പ്രതികളെ പിടികൂടുകയും ചെയ്‌തു. ജില്ലയിലാകെ 1500 ലധികം വാഹനങ്ങളാണ്‌ പോലീസ്‌ പരിശോധിച്ചത്‌, 111 പേര്‍ക്കെതിരേ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് നടപടികള്‍ സ്വീകരിച്ചു. ഏറെ കാലമായി നിയമനടപടികള്‍ക്ക്‌ വിധേയരാവാതെ മുങ്ങിനടന്ന എല്‍.പി വാറന്റ്‌ ഉള്ള മൂന്നു പ്രതികളെയും, ജാമ്യമില്ലാ കേസുകളില്‍ വാറന്റ്‌ നിലവിലുള്ള 63 പേരെയും ജില്ലയില്‍ പല സേ്‌റ്റഷന്‍ പരിധികളില്‍ നിന്നും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഒരു പ്രതിയും പിടിയിലായി. കാപ്പ നിയമലംഘനങ്ങള്‍ ഉണ്ടോ എന്നും പോലീസ്‌ പരിശോധിച്ചു. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ 121 റൗഡികളുടെ ഹിസ്‌റ്ററി ഷീറ്റുകള്‍ ചെക്ക്‌ ചെയ്‌തു. അറിയപ്പെടുന്ന/പ്രഖ്യാപിത കുറ്റവാളികളായവരില്‍ 61 പേരുടെ നിലവിലെ സ്‌ഥിതി വിലയിരുത്തി. ലോഡ്‌ജുകള്‍, പൊതു സ്‌ഥലങ്ങള്‍, റെയില്‍വേ/ബസ്‌ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....

സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി...

0
കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും...

പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ്...

പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

0
കൊല്ലം : റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂര്‍ റെയില്‍വേ...