മല്ലപ്പള്ളി : പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി, ചുങ്കപ്പാറ, വെണ്ണിക്കുളം എന്നിവിടങ്ങളില്‍ വെള്ളം കയറി. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് ആണ്. വ്യാപാര സ്ഥാപനങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലാണ്. കൊട്ടങ്ങലില്‍ വെള്ളക്കെട്ടില്‍ കാര്‍ ഒഴുകിപോയി. ഒഴുകിപോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിടുകയായിരുന്നു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.