Friday, July 4, 2025 9:14 am

ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിലെ പരാജയം സമ്മതത്തിന് തുല്യം : മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ഇരയുടെ പരാജയം മുൻകൂർ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. 19 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് കീഴ്‌ക്കോടതി വിധിച്ച പത്ത്‌ വർഷം കഠിനതടവ് റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.

ആദ്യ ലൈംഗികാതിക്രമം ഇര എതിർക്കാതിരുന്നാൽ അത് മുൻകൂർ സമ്മതത്തിന് തുല്യമാണ്. 21 വയസ്സുള്ള പ്രതിയും 19 വയസ്സുള്ള ഇരയും ഒരേ ഗ്രാമത്തിലുള്ളവരും ഒരു വർഷത്തോളം പ്രണയത്തിലായിരുന്നവരുമാണ്. വിവാഹ വാഗ്ദാനം നൽകി യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗർഭിണിയായതോടെ യുവാവ് വിവാഹത്തിന്‌ വിസമ്മതിച്ചതിനെത്തുടർന്നാണ് യുവതി പരാതി നൽകിയത്.

ഇരയും പ്രതിയും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാൽ ശാരീരിക ബന്ധം തുടർന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിനെതിരേ പരാതി നൽകാൻ രണ്ടരമാസം കഴിഞ്ഞതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. യുവാവിന്റെ ആദ്യ ലൈംഗികാതിക്രമം പ്രതിരോധിക്കാത്തത് മുൻകൂർ സമ്മതത്തിന് തുല്യമാണെന്നും ജസ്റ്റിസ് പൊങ്കിയപ്പൻ ചൂണ്ടിക്കാട്ടി. പരാതിയുടെ പകർപ്പും ഡോക്ടറുടെ റിപ്പോർട്ടും സംബന്ധിച്ച ചില സംശയങ്ങൾ ഉന്നയിച്ച ശേഷം കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...