തിരുവനന്തപുരം: നഗരഹൃദയത്തിലെ മ്യൂസിയം വളപ്പില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. മൂന്നുനാള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ അന്വേഷണം. ബുധനാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് ദേഹത്തു കടന്നുപിടിച്ചത്. ആദ്യം നിസാരവകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് പ്രതിഷേധം കനത്തതോടെയാണ് കഴിഞ്ഞദിവസം ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തത്.
മെലിഞ്ഞ ശരീര പ്രകൃതമുള്ള തലയില്‍ മഫ്ളര്‍ ധരിച്ച രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്. ആക്രമണത്തിനിരയായ സ്ത്രീ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്. സംശയമുള്ള വാഹന നമ്പരുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന ഇതുവരെയും പോലീസിനു ലഭിച്ചിട്ടില്ല. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ബുധനാഴ്ച പുലര്‍ച്ചെ 4.30 നു മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് വനിതയെ അശ്ലീലച്ചുവയോടെ സംസാരിച്ച് ദേഹത്ത് കടന്നുപിടിച്ചത്. ഉടന്‍ പരാതിയുമായി തൊട്ടടുത്ത വനിത സ്റ്റേഷനിലെത്തി. അപ്പോള്‍ത്തന്നെ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്ന പോലീസ് ഉഴപ്പിയതോടെ പ്രതി രക്ഷപെടുകയായിരുന്നു. സെക്രട്ടറിയേറ്റിനു ഏറെ അകലയല്ലാത്ത മ്യൂസിയത്തു നടന്ന അതിക്രമത്തിലെ പ്രതിയെ പോലും പിടിക്കാന്‍ കഴിയുന്നില്ലെന്നത് സര്‍ക്കാരിനും നാണക്കേടായിട്ടുണ്ട്. സമ്മര്‍ദം ശക്തമായതോടെ പ്രശ്നത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ടിട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടിച്ചു മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആദ്യം നിസാര വകുപ്പിട്ട പോലീസ് പരാതിക്കാരി രംഗത്തെത്തിയതോടെയാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയ്യാറായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-