കോട്ടയം : എം.ജി സര്‍വകലാശാലയിലെ എസ്.എഫ്.ഐ അക്രമത്തില്‍ പരാതിക്കാരിയായ എ.ഐ.എസ്‌എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു. കൊച്ചി മുനമ്ബം ഡി.വൈ.എസ്പി. ഓഫീസിലാണ് മൊഴിയെടുപ്പ്. എംജി സര്‍വ്വകലാശാലാ ക്യാമ്ബസ്സില്‍ എ.ഐ.എസ്.എഫ് വനിത നേതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, മര്‍ദനം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.
എം.ജി സര്‍വകലാശാലയിലെ എസ്.എഫ്.ഐ അക്രമo ; എ.ഐ.എസ്.എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു
RECENT NEWS
Advertisment