Monday, May 12, 2025 2:14 am

ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷതിനു കാരണമെന്ന് മുഖ്യമന്ത്രി. എം വിന്‍സിന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്. പോലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളിൽ കാണിച്ചിട്ടില്ല. ശക്തമായ അന്വേഷണം നടത്തി നടപടികൾ ഉണ്ടാകും. സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെ പോലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം,വിന്‍സന്‍റ് പറഞ്ഞു. എസ്എഫി്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർഥന്‍റെ മരണത്തിലേ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തു . കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലിൽ കൊണ്ടുപോയത്. പിന്നീട് എസ്എഫ്ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്.ഇടിമുറിയുടെ നമ്പർ 121. എല്ലാ കോളേജുകളിലും എസ്എഫ്ഐ കിടിമുറിയുണ്ട്. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്ഐക്കാർ ആക്രമിച്ചു എന്നായിരുന്നല്ലോ പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങളും പ്രചരിപ്പിച്ചു. പിന്നീടാണ് വസ്തുതകൾ പുറത്തുവന്നത്.ഗാന്ധി ചിത്രം തകർത്തതാരാണ്. നിങ്ങൾ എന്തിനാണ് അതിനെ ന്യായീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.35 എസ്എഫ്ഐക്കാർ കൊലചെയ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് മാത്രം. ഇത്തരത്തിൽ ഏതെങ്കിലും ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവർക്ക് വേണ്ടി മാധ്യമങ്ങൾ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...