തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാന്‍ നിഖില്‍ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാര്‍ശയ്ക്ക് പിന്നിലുള്ള നേതാവെന്നും വി.മുരളീധരന്‍ ചോദിച്ചു. നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി വിവാദത്തില്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് വസ്തുതകള്‍ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.