കോഴിക്കോട്: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ അതിക്രമത്തിൽ പൊലീസ് നിഷ്ക്രിയമാവാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറുടെ സുരക്ഷയിൽ വലിയ പാളിച്ചയാണുണ്ടായത്. പ്രതിഷേധം നടക്കുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേരള സർവ്വകലാശാലാ പരിസരത്തുണ്ടായിരുന്നില്ല. പോലീസ് സംഘർഷത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. എല്ലാം തണുത്ത ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഭരണഘടനാവിരുദ്ധ സമീപനത്തെ പിന്തുണയ്ക്കാത്തതിൻ്റെ പകയാണ് ഗവർണർക്കെതിരെ എസ്എഫ്ഐ അതിക്രമം. ഗവർണറെ തെരുവ് ഗുണ്ടകൾക്ക് മുമ്പിൽ നിർത്തുന്ന സമീപനമാണ് ആഭ്യന്തരവകുപ്പിൻ്റേത്. ഗവർണർ സംസ്ഥാനത്തിൻ്റെ ഭരണഘടനാ തലവനാണെന്ന കാര്യം പിണറായി വിജയൻ മറന്നു പോകരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1