പുല്ലാട് : കോയിപ്രം മൃഗാശുപത്രി വളപ്പിൽനിൽക്കുന്ന തണൽമരങ്ങൾ ഏതുനേരവും നിലംപൊത്താവുന്ന അവസ്ഥയിൽ. അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തം. ആശുപത്രിയുടെ മുമ്പിൽ നിൽക്കുന്ന വാകമരവും ആഞ്ഞിലിയും അപകടാവസ്ഥയിലാണ്. വാകമരത്തിന് വലിയ പോടുകൾ ഉണ്ട്. ആഞ്ഞിലിമരം നിൽക്കുന്നത് കയ്യാലപ്പുറത്താണ്. കഴിഞ്ഞമാസം ഉണ്ടായ ശക്തമായ കാറ്റിലുംമഴയിലും മൃഗാശുപത്രി കെട്ടിടത്തിന്റെ മുകളിലേക്ക് സമീപത്തുനിന്നിരുന്ന മരം വീണിരുന്നു. മൃഗാശുപത്രിയുടെ സമീപം കമ്പ്യൂട്ടറും മറ്റും സൂക്ഷിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വലിയ വാകമരം രാത്രി പിഴുതുവീണത്. രാത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ ഉപയോഗിക്കുന്ന കെട്ടിടമാണിത്. അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. മരത്തിന്റെ ചുവട് ദ്രവിച്ചിട്ടുണ്ടായിരുന്നു. കെട്ടിടത്തിന് മുൻപിൽ ഉണ്ടായിരുന്ന ഷെയ്ഡ് തകർന്നു. മരത്തിന്റെ ഒരുകമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് പതിച്ചത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.