പാലക്കാട് : കുരുന്നു മനസ്സില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റാലിയില്‍ ആ കൊച്ചുകുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയല്ല. അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാകും. ആ കുഞ്ഞ് അങ്ങനെ വിളിക്കുമ്പോള്‍ തടയുന്നതിന് പകരം ഏറ്റുപാടി ആഘോഷിച്ച് നടന്ന വിഭാഗീയതയില്‍ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുട്ടിയെ കൊണ്ട് ഇത് പറയിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുരുന്നു മനസ്സില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുo ; ഷാഫി പറമ്പില്‍ എം.എല്‍.എ
RECENT NEWS
Advertisment