തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചക്കിരിക്കാന്‍ പിണറായി സര്‍ക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തുന്നതിന് പകരം ഉദ്യോഗാര്‍ഥികളുമായി ഡി.വൈ.എഫ്.ഐ ചര്‍ച്ച നടത്തുന്നതിനെയാണ് ഷാഫി വിമര്‍ശിച്ചത്.
ഡി.വൈ.എഫ്.ഐ സര്‍ക്കാരിന്റെ നിയമനം നടത്തുന്ന ഏജന്‍സിയാണോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികളെ ചര്‍ച്ചക്ക് വിളിക്കട്ടെ എന്ന് ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ചര്‍ച്ചക്ക് തയാറാകാത്ത സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഡി.വൈ.എഫ്.ഐ ഓഫീസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ സൃഷ്ടിച്ച 3051 ഒഴിവില്‍ 27 എണ്ണം മാത്രമേ ലാസ്റ്റ് ഗ്രേഡ് തസ്തികക്ക് ലഭിക്കൂവെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.