ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഷാറൂഖ് ഖാനും എസ് എസ് രാജമൗലിയും. ജോ ബൈഡനും ഉക്രൈൻ പ്രഥമവനിത ഒലെന സെലൻസ്‌ക്കിയും, പാകിസ്താൻ മന്ത്രി ഷെറി റഹ്‌മാനും പട്ടികയിലുണ്ട്. ടൈം മാഗസിൻ പുറത്തിറക്കിയ 100 പേരുള്ള പട്ടികയിലാണ് ഇവർ ഇടംനേടിയത്. പെഡ്രോ പാസ്‌കൽ, ജെന്നിഫർ കൂളിഡ്ജ് എന്നീ ഹോളിവുഡ് താരങ്ങൾക്കൊപ്പമാണ് ഷാരൂഖ് ഇടം നേടിയത്. ഷാറൂഖ് ഖാൻ ഒരു പ്രതിഭാസമാണെന്ന് ദീപിക പദ്‌കോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഒസ്‌കാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ച ആർആർആർ സംവിധായകൻ എസ് എസ് രാജമൌലിയും നേട്ടത്തിനുടമയായി. അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ, ഉക്രൈൻ പ്രഥമവനിത ഒലിന സെലൻസ്‌കിയും പട്ടികയിൽ ഇടം പിടിച്ചവരിൽ പ്രമുഖരാണ്. ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കിയ മാധ്യമപ്രവർത്തക ഇവാൻ ഗർഷ് ക്കോവിച്ചും ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി. ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡി സിൽവ ,അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പാക് കാലാവസ്ഥാ വ്യതിയാനവകുപ്പ് മന്ത്രി ഷെറി റഹ്‌മാൻ, ജപ്പാൻ പ്രധാനമ്ത്രി ഫ്യൂമിോ കിഷിദ തുടങ്ങിയരും പട്ടികയിൽ ഇടം നേടി.
ഉക്രേനിയൻ മനുഷ്യാവകാശ അഭിഭാഷകൻ ഒലെക്‌സാന്ദ്ര മാറ്റ്വിചുക്കും പട്ടികയിലുണ്ട്. ഈ വർഷം ഒരു ഇന്ത്യൻ നേതാവും പട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും നടൻ ഷാരൂഖ് ഖാനും സംവിധായകൻ എസ്എസ് രാജമൗലിയും യഥാക്രമം പട്ടികയിലെ ‘ഐക്കണുകൾ, പയനിയേഴ്‌സ്’ വിഭാഗത്തിലാണ് ഇടം നേടിയത്. രാഷ്ട്രീയ സാമൂഹിക മേഖലയിൽ ഇന്ത്യയിൽ നിന്ന് ആരും പട്ടികയിൽ ഇടം നേടിയില്ല. കഴിഞ്ഞ വർഷം ടൈം മാഗസിൻ കവർ പേജിൽ ഇടം പിടിച്ച അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഇത്തവണ പട്ടികയിൽ ഇല്ല.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.