മുംബൈ : സെപെറ്റംബര്‍ 7 ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ്. അന്നാണ് ഷാരൂഖ് ഖാന്‍ പുതിയ ചിത്രം ജവാന്‍ റിലീസാവുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാന്‍ മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് ഇറങ്ങിയ പഠാനേക്കാള്‍ ചെലവ് ഈ ചിത്രത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സംവിധായകനായ അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്.
വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. ഈ വര്‍ഷം വമ്പന്‍ ചിത്രത്തോടെയാണ് ഷാരൂഖ് ഖാന്‍ ആരംഭിച്ചത്. പഠാന്‍ ബോക്‌സോഫീസില്‍ ആയിരം കോടി നേടിയാണ് റെക്കോര്‍ഡിട്ടത്. പഠാന്റെ നിര്‍മാണ ചെലവ് 250 കോടിയായിരുന്നു. ഷാരൂഖ് ഖാന്‍റെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ ജവാന്‍ ആ റെക്കോര്‍ഡെല്ലാം തകര്‍ത്തിരിക്കുകയാണ്. ജവാന്‍റെ ബജറ്റ് 300 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമകളിലെ ചെലവേറിയ ചിത്രങ്ങളില്‍ ആദ്യ പത്തില്‍ വരും ജവാന്‍. അതേസമയം ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വളരെ വലിയ ക്യാന്‍വാസിലുള്ളതായിരുന്നു ഗാനരംഗങ്ങള്‍.
അനിരുദ്ധ് സംഗീതം നല്‍കിയ പാട്ട് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ചെന്നൈയിലെ വമ്പന്‍ സെറ്റിലാണ് സിന്ദാ ബന്ദാ ഗാനരംഗം ഷൂട്ട് ചെയ്തത്. അഞ്ച് ദിവസത്തോളം നീണ്ടതായിരുന്നു ഷൂട്ട്. ആയിരം വനിതാ ഡാന്‍സര്‍മാര്‍ ചിത്രത്തിനായി അണിനിരന്നിരുന്നു. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മധുരൈ, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ ഡാന്‍സര്‍മാര്‍. ചിത്രത്തിലെ ഈ ഒരു ഗാനത്തിന് മാത്രമായി 15 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാനെ കളര്‍ഫുളാക്കിയിട്ടാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഷോബിയാണ് ഇതിന്‍റെ കൊറിയോഗ്രാഫി. വലിയ ഹിറ്റായി മാറിയിരുന്നു ഈ പാട്ട്.
ഷാരൂഖിനൊപ്പം പ്രിയാമണി, സാന്യ മല്‍ഹോത്ര പോലുള്ള താരങ്ങളെയും ഗാനത്തില്‍ കാണാം. ഷാരൂഖ് ഖാന്‍റെ തന്നെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസാണ് ജവാന്‍റെ നിര്‍മാണം. തമിഴില്‍ വിജയിയെ വെച്ച് മൂന്ന് ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ചാണ് അറ്റ്‌ലി ബോളിവുഡിലേക്ക് എത്തിയത്. അതേസമയം വിജയ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഷാരൂഖ് ഖാനും, അറ്റ്‌ലിയും ചെന്നൈയിലെത്തി വിജയിയെ കണ്ടിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033