കോന്നി : ആരും അനാഥരായി ജനിക്കുന്നില്ലെന്നും ജീവിത സാഹചര്യങ്ങൾ ആണ് അവരെ അനാഥരാക്കുന്നതെന്നും കേരള വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ പറഞ്ഞു. കോന്നി എലിയറയ്ക്കലിൽ ഗാന്ധിഭവൻ ദേവലോകം ഭിന്ന ശേഷി പുനരധിവാസ കേന്ദ്രം ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. മലപ്പുറം ജില്ലയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു സ്ഥാപനം ഉള്ളത്. എവിടെയൊക്കയോ മുറിഞ്ഞു പോകുന്ന ബന്ധങ്ങളും ബന്ധങ്ങളുടെ തടവറയും നമ്മെ അനാഥരാക്കി തീർക്കുന്നുണ്ട്. ജീവിത വിദ്യാഭ്യാസമില്ലാത്തതാണ് മൂല്യ ച്യുതി ഉണ്ടാകാൻ കാരണമെന്നും ഡോ ഷാഹിദ കമാൽ കൂട്ടി ചേർത്തു.
ജീവിത സാഹചര്യങ്ങൾ ആണ് നമ്മെ അനാഥരാക്കുന്നത് : ഡോ ഷാഹിദ കമാൽ
RECENT NEWS
Advertisment