പാലക്കാട്: കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇന്നലെയാണ് വീടിനുസമീപത്തുവെച്ച് ഒരുസംഘം ഷാജഹാനെ വെട്ടിവീഴ്ത്തിയത്. കൊലപാതകം ആസൂത്രിതമെന്നാണ് സിപിഎം നിലപാട്. ആര്‍.എസ്.എസിന് പങ്കുള്ളതായി സംശയമുണ്ടെന്ന് മലമ്പുഴ എംഎല്‍എ എ.പ്രഭാകരനും പറഞ്ഞിരുന്നു. ഷാജഹാന്‍ വധത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പോലീസ് മേധാവി ; അറസ്റ്റ് ഉടന്‍
RECENT NEWS
Advertisment