Tuesday, May 6, 2025 11:59 am

ഷാജൻ സ്കറിയയെ പാതിരാത്രിയിൽ അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത് : MJWU നാഷണൽ പ്രസിഡൻ്റ് അജിതാജയ് ഷോർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയയെ പാതിരാത്രി അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള എതിർപ്പിനപ്പുറം മനുഷ്യാവകാശ ലംഘനവുമാണെന്ന് (MJWU) മീഡിയാ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡൻ്റ് അജിതാജയ് ഷോർ യൂണിയൻ്റെ അവയലബിൾ ദേശീയ കമ്മിറ്റി കോർ കമ്മറ്റി യോഗം വിളിച്ചു കൂട്ടി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്ത് മാധ്യമ രംഗത്ത് വിവിധ സംഘടനകൾ ഉണ്ടെങ്കിലും അവയിൽ പലരും സംസ്ഥാന സർക്കാരിൻ്റെ എന്ത് നിയമ വിരുദ്ധ നടപടികളെയും മുട്ടിലിഴഞ്ഞ് ഏറാൻ പറയുന്നവരാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ഏറ്റവും തീഷ്ണമായ പ്രതി പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ള ഇടതുപക്ഷ സർക്കാർ തന്നെ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടികൾക്ക് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ കൂട്ടു നിൽക്കുകയില്ലെന്നും അതിനെതിരെ എന്ത് വില കൊടുത്തും മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും കൂടെ നിൽക്കുമെന്നും അതിന് ജീവൻ ത്യാഗം ചെയ്യാനും തയ്യാറാകുമെന്നും  അജിതാ ജയ് ഷോർ അവയലബിൾ ദേശീയ കമ്മറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാറിൻ്റെ ഭാഗത്ത് നിന്ന് തന്നെ ഇതുപോലെ  ഉണ്ടായി എന്നത് അത്യന്തം അപലപനീയവുമാണെന്നും അവർ വ്യക്തമാക്കി.

അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റ‍ർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടിയെടുത്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ...

കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി ഉയര്‍ത്തുന്നു

0
കോന്നി : കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി...

വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈപ് ഇനി ഓർമ

0
വാഷിം​ഗ്ട്ടൺ : ജ​ന​കീ​യ ​വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈ​പി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെയോ​ടെ...

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തില്‍

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയവും അതിനോട് ചേർന്ന വഴിയിടവും വെള്ളത്തില്‍....