മലപ്പുറം : ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു പ്രതി ഭാര്യ ഷക്കീറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഷമീര്‍ കുടുംബവുമായി വാടക വീട്ടിലായിരുന്നു താമസം. രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കൃത്യം നടത്തിയതിനു ശേഷം ഓടിപ്പോയ ഷമീറിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.