സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ശാലിനിയും സഹോദരങ്ങളും. ശാലിനിക്കൊപ്പം സഹോദരങ്ങളായ ശ്യാമിലിയും റിച്ചാര്‍ഡ് റിഷിയും ബാലതാരമായി വന്‍ ജനപ്രീതി നേടിയവരാണ്. മുതിര്‍ന്നപ്പോള്‍ വലിയ അവസരങ്ങള്‍ ലഭിച്ചത് ശാലിനിക്കാണ്. മലയാളത്തിലും തമിഴിലും ഹിറ്റ് സിനിമകളില്‍ ശാലിനി നായികയായെത്തി. ഇന്നും ശാലിനി ഈ സിനിമകളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു. ശ്യാമിലി നായികയായി സിനിമാ രംഗത്ത് വന്നെങ്കിലും സജീവമായില്ല. റിച്ചാര്‍ഡ് റിഷി ഇന്നും സിനിമാ ലോകത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്. ശാലിനി സഹോദരങ്ങള്‍ക്കൊപ്പം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദീപാവലി ആഘോഷത്തിനിടെ എടുത്ത ഫോട്ടോയാണ് ശാലിനി പങ്കുവെച്ചത്. നിരവധി പേര്‍ കമന്റ് ബോക്‌സിലൂടെ മൂവരോടുമുള്ള സ്‌നേഹം പ്രകടിപ്പിച്ചു. സഹോദരങ്ങള്‍ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ഇടയ്ക്ക് ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ശാലിനി സോഷ്യല്‍ മീഡിയയിലേക്ക് കടന്ന് വന്നത്.
വിവാഹ ശേഷം സിനിമാ മേഖല വിട്ട ശാലിനിയെ പിന്നീട് ലൈം ലൈറ്റില്‍ അധികം കണ്ടിട്ടില്ല. പൊതുവേദികളില്‍ നിന്നും മാറി നിന്ന ശാലിനി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കി. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയാകുന്നതും സിനിമാ രംഗം വിടുന്നതും. വിവാഹത്തിന് മുമ്പേ കരിയറില്‍ തുടരുന്നതിനോട് ശാലിനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമര്‍ക്കളം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് ശാലിനി അജിത്തുമായി പ്രണയത്തിലാകുന്നത്. ശ്യാമിലിയും നായികയായി കടന്ന് വന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ നടി നായികയായി അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സിനിമാ രംഗം വിട്ട ശ്യാമിലി പെയിന്റിംഗിലേക്ക് ശ്രദ്ധ തിരിച്ചു. മികച്ച ചിത്രകാരിയാണ് ഇന്ന് ശ്യാമിലി. സോഷ്യല്‍ മീഡിയയില്‍ തന്റെ പെയിന്റിംഗുകള്‍ ശ്യാമിലി പങ്കുവെക്കാറുണ്ട്.