തുമ്പമൺ : ലോകനന്മയ്ക്കായി പ്രവർത്തിച്ച ശങ്കരാചാര്യരുടെ കൃതികൾ പാഠ്യവിഷയമാക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. യോഗക്ഷേമസഭ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മികതയോടൊപ്പം സമൂഹത്തിലെ എല്ലാ മേഖലകളിലും മാറ്റങ്ങൾക്കായി പ്രവർത്തിച്ചയാളാണ് ശങ്കരാചാര്യർ. അദ്ദേഹത്തിന്റെ കൃതികകൾക്ക് കാലിക പ്രസക്തിയുണ്ട്. ഇത് പ്രചരിപ്പിക്കുന്നതിനും പഠിക്കുന്നതിനും യോഗക്ഷേമസഭ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഹരികുമാർനമ്പൂതിരി അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റ് സി.എൻ. സോയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രാധാകൃഷ്ണൻപോറ്റി, ജോ. സെക്രട്ടറി ഡി.എൻ. നമ്പൂതിരി, ജില്ലാ സെക്രട്ടറി സാന്ദീപ് നമ്പൂതിരി, ട്രഷറർ ശ്രീവല്ലഭം കൃഷ്ണൻ നമ്പൂതിരി, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ലതാ കേശവൻ, യുവജന വിഭാഗം ജില്ലാ സെക്രട്ടറി സുകൃത, ബാലവിഭാഗം കോഡിനേറ്റർ ബിന്ദു അനിൽ, സർവജ്ഞം പദ്ധതി കോഡിനേറ്റർ ജി. അരുൺകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.