തിരുവല്ല : അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ യുവ മനസ്സും. ഈ അഭിലാഷങ്ങൾ പ്രതീക്ഷയും സ്വപ്നവും ലക്ഷ്യവും നൽകുന്നതാണ്. എന്നാൽ വേദ പുസ്തക കാഴ്ചപ്പാടിൽ അഭിലാഷങ്ങളുടെ പിന്നിലെ പ്രചോദനം സ്വയത്തിന്റെ പ്രദർശനമല്ല മറിച്ച് ദൈവിക പദ്ധതിയോട് ചേർന്ന് അപരോൻമുഖമായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നതാണ്. നിങ്ങളുടെ അഭിലാഷങ്ങൾ നിങ്ങളെ എങ്ങനെ ഉയർത്തുന്നു എന്നതല്ല ദൈവിക കാഴ്ചപ്പാട്. നിങ്ങളിലൂടെ ചുറ്റുപാടുകൾ എങ്ങനെ ഉയർത്തപ്പെടുന്നു എന്നതാണ് അത്. ക്രിസ്തു സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ട് ദൈവിക വിളിക്ക് അനുസൃതമായി ജീവിത അഭിലാഷത്തെ ക്രമപ്പെടുത്തുമ്പോൾ ആണ് ചുറ്റുപാടുകളുടെ രൂപാന്തരം സാധ്യമാകുന്നത്. ജീവിത അഭിലാഷങ്ങളുടെ പൂർത്തീകരണത്തിന് ഏതു വഴിയും സ്വീകരിക്കാം എന്ന ലോകക്രമമല്ല ദൈവിക മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ അഭിലാഷങ്ങളെ എങ്ങനെ ചിട്ടപ്പെടുത്തുന്നതിന് ഈ പഠനങ്ങൾ സഹായകരമാകും എന്ന് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്ത.
എ ഐ അസ്പിറേഷൻ ആൻഡ് ഇൻസ്പിറേഷൻ ഫോർ ലൈഫ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ ക്രമീകരിക്കപ്പെടുന്ന 113 മത് മാർത്തോമ സ്റ്റുഡൻസ് കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അഭി തിരുമേനി. ജീവിത കാലത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെ തിരിച്ചറിയുന്നതിനും അവയെ ക്രിയാത്മകമായി പ്രതിരോധിക്കുന്നത്തിനും പുത്തൻ സാധ്യതകളെ കണ്ടെത്തി പുതു തലമുറയെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉപയുക്തമാക്കുന്ന പ്രസ്ഥാനമാണ് മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്.
ആനുകാലിക ജീവിത സമസ്യകളെ നേരിടാനുള്ള ചില ദിശ സൂചികകൾ ലഭ്യമാകത്തക്ക വിധം ദർശനങ്ങൾ ലഭിക്കത്തക്കവണ്ണം ചിന്തകൾ രൂപപ്പെടുന്നതിനാണ് വ്യത്യസ്ത തലങ്ങളിലെ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്ക്കോപ്പ അധ്യക്ഷ പ്രസംഗത്തിൽ ഓർപ്പിച്ചു. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 600 അധികം കുട്ടികൾ പങ്കെടുക്കുന്നു. ബിലീവേഴ്സ് ചർച്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് നാല് ദിവസത്തെ കോൺഫറൻസുകൾ നടത്തപ്പെടുന്നത്. സഭയിലെ തിരുമേനിമാരും സംബന്ധിച്ചു. ഡോ. യുയാക്കിം മാർ കുറീലോസ് സഫ്രഗൻ മെത്രാപ്പോലിത്ത, ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ അഭി ഡോ. ശ്യാമവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, അഡ്വ. മാത്യു റ്റി തോമസ് എം എൽ എ റവ. എബി റ്റി മാമ്മൻ, ഷാജു കെ ജോൺ സുരേഷ് തോമസ് എന്നിവർ പ്രസംഗിച്ചു.