തിരുവനന്തപുരം: പിണറായി കുടുങ്ങുന്നു… ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസില്‍ വന്നത് രേഖാമൂലം അറിയിക്കാതെ.കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചത് അനുസരിച്ചല്ലെന്ന് രേഖ.
ഭരണാധികാരിയുടെ ഷെഡ്യൂളില്‍ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.
2017 സെപ്തംബറിലാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്,. സന്ദര്‍ശനത്തിന് രണ്ടാഴ്ച മുന്‍പ് തയ്യാറാക്കിയ ഷെഡ്യൂളില്‍ പക്ഷേ ക്ലിഫ് ഹൗസില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തില്‍ സന്ദര്‍ശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം ആയിരുന്നു എന്നുമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം.