റാന്നി : മടന്തമൺ – വെച്ചൂച്ചിറ റോഡിലെ കൊടും വളവുകളിൽ കാഴ്ച്ച മറച്ച് നിന്ന കാടും മരങ്ങളും ഉൾപ്പെടെ മുറിച്ചു നീക്കി. ചെമ്പനോലിക്ക് സമീപം തോട്ടുങ്കൽപ്പടിയിലെ സ്ഥിരം അപടക വളവിലാണ് വട്ട ഉൾപ്പെടെയുള്ള കൂറ്റൻ പാഴ് മരങ്ങള്‍ വളർന്നു നിന്നിരുന്നത്. കൊടും വളവിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് മരങ്ങൾ നിൽക്കുന്നത് ആളുകൾക്ക് ഭീഷണിയാണെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വളവിൽ കാഴ്ച മറച്ചു നിന്ന കൂറ്റൻ കാടുകൾ നീക്കം ചെയ്തത്. ഇരു ദിശകളിലും നിന്നും വരുന്ന വാഹനങ്ങൾക്ക് വളവിന്റെ വ്യാപ്തി പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കാടു നിന്നിരുന്നത്. അപകടങ്ങൾ ഉണ്ടായാൽ മാത്രമാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ് തുറക്കുക. പാറമടകൾ പ്രവർത്തിച്ചിരുന്നപ്പോൾ ലോഡുമായി വരുന്ന വാഹനങ്ങളാണ് മിക്കപ്പോഴും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നത്. ചെമ്പനോലിക്കും മടന്തമണ്ണിനും ഇടയിലായി വർഷം കുറഞ്ഞത് 10 വാഹനങ്ങളെങ്കിലും അപകടത്തിൽപ്പെടാറുണ്ട്. ഇതേ പാതയിൽ അനവധി അപകട വളവുകളുണ്ട്. ഒട്ടുമിക്ക വളവുകളിലും സമാനമായി കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുകളോ ചെടികളോ നിൽക്കുന്നത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.