ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ശ്രീനഗറില്‍ ‘മൂര്‍ച്ചയുള്ള ആയുധങ്ങള്‍’ക്ക് നിരോധനം. ജില്ലാ കലക്ടര്‍ മുഹമ്മദ് ഐജാസ് ആസാദ് വെള്ളയാഴ്ച പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവ് പ്രകാരം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങനോ കൊണ്ടുനടക്കാനോ പാടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും. പൊതുസ്ഥലങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
ഗാര്‍ഹിക, കാര്‍ഷിക, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി 9 ഇഞ്ചില്‍ കൂടുതല്‍ നീളമുള്ളതോ രണ്ടിഞ്ചില്‍ കൂടുതല്‍ വീതിയുള്ളതോ ആയ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ആയുധ നിയമം 1959 പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തിമായിട്ടുണ്ട്. നിരോധനം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഉത്തരവ്. ഇനി മുതല്‍ സ്ഥാനങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന് പോലീസ് അറിയിച്ചു. ഒരു മനുഷ്യന്റെ ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ കഴിയുന്ന ഏതൊരു വസ്തുവിനെയും മൂര്‍ച്ചയുള്ള ആയുധമായി കണക്കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. നിയമ പാലകര്‍, കശാപ്പു ജോലികള്‍, ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവര്‍, ആശാരിമാര്‍, പാചകക്കാര്‍ എന്നിവര്‍ക്ക് നിരോധനം ബാധകമാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-