ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാനും. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് നടന്‍ ഇടം നേടിയത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്. ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി.
ഷാരൂഖിന്‍റെ വീടായ മന്നത്തിന്‍റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട് ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങള്‍. ജാക്കി ചാന്‍ ആറാം സ്ഥാനത്താണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായെത്തുന്ന ‘പത്താന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ ലോകം. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തിലെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ‘പത്താന്‍’ തിയേറ്ററുകളിലെത്തും. ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]