ദില്ലി:ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനെതിരായ നിങ്ങളുടെ സഹകായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറററില്‍ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരുടെ ആശങ്കകൾ അവഗണിക്കുന്നതും അവരെ കേൾക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടി സ്വീകരിക്കുന്നതിനുപകരം അവരെ അവഹേളിക്കുന്നത് അംഗീകരിക്കനാകില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തേ ഒളിംപ്യന്‍ നീരജ് ചോപ്രയും പിടി ഉശക്കെതിരെ രംഗത്തു വന്നിരുന്നു.
സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി.ടി.ഉഷ മാപ്പു പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഉഷയുടെ അഭിപ്രായം നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ്. രാജ്യത്തിന്‍റെ യശസ്സുയർത്തിയ താരങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ്. രാജ്യത്തിന് അപമാനമാണിത്. ഉഷയുടെ പരാമർശത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. അതിജീവിതകൾക്ക് ഒപ്പം നിൽക്കുകയാണ് ഉഷ ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033