കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് തുടര്‍ച്ചയായ പരിശോധയെ ബാധിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിഗമനം. നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഭക്ഷ്യവിഷബാധയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെങ്കില്‍ മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് പരിശോധയ്ക്ക് അയച്ചിരിക്കുന്ന സാമ്ബിളുകളുടെ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്.
സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഐഡിയല്‍ കൂള്‍ബാര്‍ മാനേജറെ അറസ്റ്റ് ചെയ്തു. പടന്ന സ്വദേശി ടി.അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.അഹമ്മദ് മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചന്തേര സി ഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഭ ക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും. ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷ, റവന്യൂ വിഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചു.