കോഴിക്കോട് :കോഴിക്കോട് വീണ്ടും ഷിഗല്ല ബാധ. കഴിഞ്ഞ ദിവസം 6 വയസ്സുകാരന് രോഗം സ്ഥിരീകരിച്ച കാരശ്ശേരി പഞ്ചായത്തിലാണ് വീണ്ടും ഷിഗല്ല ഭീതി. ഒന്നാം വാര്‍ഡിലെ ആറ് വയസ്സുകാരനാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. പ്രദേശത്ത് ഷിഗല്ല പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ജനങ്ങളെ ബോധവത്കരിക്കാനും നടപടി തുടങ്ങി. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ മുഴുവന്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മത്സ്യ-മാംസ കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം.
ഷിഗെല്ല രോഗം
പ്രധാനമായും കുടലിനെയാണ് ഷിഗെല്ല ബാധിക്കുന്നത്. അതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ മരണസാധ്യത കൂടുതലാണ്.
രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം പെട്ടെന്ന് വ്യാപിക്കും. രണ്ട് മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. ചില കേസുകളില്‍ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.