ഇറാന്‍ : കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്.
ഷിഹാബ് ചോറ്റൂർ മലപ്പുറം വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ മകനാണ് ഷിഹാബ്. ഭാര്യ ശബ്‌ന മകൾ മുഹ്മിന സൈനബ്. പ്രവാസിയായിരുന്ന ഷിഹാബ് ആറ് വർഷമായി നാട്ടിലാണ്.
നാട്ടിൽ നിന്ന് നടന്ന് അവിടെയെത്തുക എന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാകുമെന്ന് കണക്കുകൂട്ടിയാണ് അദ്ദേഹം ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്.
യാത്രയിൽ അല്പ ദൂരം ബന്ധുക്കളും സുഹൃത്തുക്കളും ശിഹാബിനെ അനുഗമിച്ചു. 8,640 കിലോമീറ്റർ നടന്ന് മക്കയിലെത്തി 2023ലെ ഹജ്ജ് നിർവഹിക്കുകയായിരുന്നു ലക്ഷ്യം. മാസങ്ങൾക്ക് മുൻപുതന്നെ ഇദ്ദേഹം യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. യാത്രാ ഇൻഷുറൻസും എടുത്തു. വിവിധ രാജ്യങ്ങളിലെ വിസ ലഭിക്കാൻ ഒന്നര മാസത്തോളം ഡൽഹിയിൽ താമസിക്കേണ്ടിവന്നിരുന്നു.
പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷ ലാഹോർ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഈ മാസം ആദ്യ ആഴ്ച വരെ അദ്ദേഹം പഞ്ചാബിലെ അമൃത്സറിലുള്ള ഖാസയിലെ ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു താമസം. ഫെബ്രുവരി അഞ്ചിന് ഷിഹാബിന് പാകിസ്താനിലേക്ക് പ്രവേശനം ലഭിച്ചു. യാത്രയിലുടനീളം ഷിഹാബിനെ നൂറുകണക്കിന് ആളുകൾ അനുഗമിക്കുന്നുണ്ടായിരുന്നു. പലർക്കും പറയാനുള്ളത് പല ആവശ്യങ്ങൾ. അവിടെയെത്തുമ്പോ ദുആയിൽ ഉൾപ്പെടുത്തണേ എന്ന അഭ്യർത്ഥന. ചിലർക്ക് ഹസ്തദാനം നൽകി ഒരു സലാം പറഞ്ഞാൽ മതി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.