Tuesday, July 8, 2025 11:06 pm

കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

വൈക്കം : കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ. എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.

നവംബർ ഒന്ന് കേരളപ്പിറവിദിനത്തിൽ അലുവാ എഫ്. ബി ഒ. എ ഹാളിൽ വെച്ചു നടന്ന ചടങ്ങിന്റെ ഉൽഘാടനവും പുരസ്‌കാരസമർപ്പണവും മുൻമന്ത്രി മോൻസ് ജോസഫ് എംഎല്‍എ നിർവഹിച്ചു. ഡോ.എപിജെ അബ്‌ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മുത്തേടൻ, ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ, റ്റി.കെ മോഹനൻ, ബൈജു എഴുപുന്ന, സ്വാമി ധർമചൈതന്യ, ജനാബ് വി എച്ഛ് അലിയാർ അൽഘാസിമി, അഡ്വ. തോമസ് പോൾ റമ്പാച്ചൻ തുടങ്ങിയവർ പങ്കെടുത്തു. 2018 ലെ വെള്ളപ്പൊക്കത്തെയും കോവിഡ്, നിപ്പ പോലുള്ള മഹാമാരിക്കെതിരായി പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചു. കേരളത്തിലെമ്പാടും ബ്ലഡ്‌ ഡൊണേഷൻ മേഖലയിൽ നേതൃത്വം നൽകി. കൂടാതെ നിരവധി ചാരിറ്റി സംഘടനയിൽ പ്രവർത്തിക്കുകയും അർഹതപ്പെട്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും നേതൃത്വം വഹിച്ചു.പുതിയ തലമുറയെ മധ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പിന്തിരിപ്പിച്ചു കായിക വിനോദങ്ങളിക്ക് അവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നീന്തൽ പോലുള്ള കായിക വിനോദങ്ങളുടെ പരിശീലനപരിപാടികൾ സംഘടിപ്പിക്കുകയും അതിന്റെ ഭലമായി പത്തൊൻപതോളം വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡുകൾ നേടിക്കൊടുക്കാൻ സാധിച്ചു. കഴിഞ്ഞ വയനാട് ദുരന്തത്തിലും അവിടെ പ്രവർത്തിച്ച സന്നദ്ധ സംഘടനകൾക്കും ജീവനക്കാർക്കും ആവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് നേതൃത്വം നൽകിയതാണ് ഷിഹാബിനെ അവാർഡിന് അർഹനാക്കിയത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്

0
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ...

മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ പ്രവേശനം

0
മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍...

കൊടുമണ്ണിൽ പണിമുടക്ക് വിളംബര ജാഥയും യോഗവും നടത്തി

0
കൊടുമൺ : ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഐ എൻ റ്റി യു...

ചികിത്സാ രേഖകൾ ലഭിക്കേണ്ടത് രോഗികളുടെ അവകാശം : ഉപഭോക്തൃ കോടതി

0
കൊച്ചി: ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക്...