പത്തനംതിട്ട: പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രവാസി ലീഗ് സേവന ദിനവും ആചരിച്ചു. ലീഗ് ജില്ലാ പ്രസിഡണ്ട് ടി.എം. ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ആത്മീയ രംഗത്തും പൊതുരംഗത്തും ഒരുപോലെ പ്രതിഭ ചൊരിഞ്ഞതും രാജ്യത്ത് സമാനതകളില്ലാത്ത നേതാവുമായിരുന്നു ശിഹാബ് തങ്ങള്‍ എന്ന് ടി.എം. ഹമീദ് പറഞ്ഞു. പ്രവാസിലീഗ് ജില്ലാ പ്രസിഡണ്ട് സജീര്‍ പെഴുംമ്പാറ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദ് സ്വാഗതം ആശംസിച്ചു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സമദ് മേപ്രത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
യോഗത്തില്‍ പ്രവാസി ലീഗ് നേതാക്കളായ ബഷീര്‍ എംബ്രയില്‍, ഇസ്മായില്‍ ചീനിയില്‍, ഷാഹുല്‍ ഹമീദ് പേഴുംപാറ, ഇബ്രാഹിം പായിപ്പാട്, മുഹമ്മദ് താഹ, അഹ്മദ് മല്‍ബറി, അബ്ദുള്‍ കരീം ഇടത്തുണ്ടിയില്‍, സക്കീര്‍, മുഹമ്മദലി, മുഹമ്മദ് കുഞ്ഞു, മുഹമ്മദ് കാസീം, അര്‍ഷാദ്, ലീഗ് നേതാക്കളായ അബ്ദുള്‍കരീം തെക്കേത്ത്, എ.സഗീര്‍, അഡ്വ. അന്‍സാലഹ്, കെ. പി. നൗഷാദ്, എന്‍.എ. നൈസാം, അസീസ് ചുങ്കപ്പാറ, എം.എച്ച്. ഷാജി, സിറാജ് പുത്തന്‍വീട്ടില്‍, നിയാസ് മല്ലശ്ശേരി, ടി.ടി. യാസീന്‍, കമറുദ്ദീന്‍, മുഹമ്മദ് കാസീം, മുഹമ്മദ് ഹനീഫ, ബേബി എന്നിവര്‍ സംസാരിച്ചു.