പത്തനംതിട്ട : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ത്രിതല പഞ്ചായത്തുകളുടെയും നഗര സഭകളുടേയും അധ്യക്ഷന്മാര്‍, ഉപാദ്ധ്യഷന്മാര്‍, ജില്ലാ പഞ്ചായത്തു അംഗങ്ങള്‍, സെക്രട്ടറിമാര്‍, ആസൂത്രണപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ. ജിജു പി അലക്‌സ് ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി.
14-ാം പഞ്ചവത്സര പദ്ധതി-സമീപനം-സംയോജനസാധ്യതകള്‍
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള നൂതന പ്രൊജക്ടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാകുന്ന വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ വികസന മുന്‍ഗണനകളും സംയുക്ത പദ്ധതികളും എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്ലാസ് നയിച്ചു. ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍പേഴ്സണ്‍ എം.കെ. വാസു ചര്‍ച്ചയ്ക്ക് മറുപടി നല്‍കി.
ശില്‍പശാലയില്‍ പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളസിധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ഉപാദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍, വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.