തിരുവനന്തപുരം: അഭിമുഖത്തിനിടെ അവതാരകയ്ക്ക് മുന്‍പില്‍ ഷര്‍ട്ട് ഊരി നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു തെലുങ്ക് മാധ്യമത്തിന് ഷൈന്‍ ടോം ചാക്കോ നല്‍കിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറലാകുന്നത്. അഭിമുഖത്തിനിടെ ഷൈനിന്റെ ഷര്‍ട്ടിനെക്കുറിച്ച് പുകഴ്ത്തിയ അവതാരകയ്ക്ക് ഷര്‍ട്ടി ഊരി നല്‍കാന്‍ തയാറാകുന്ന ഷൈനിന്റെ വീഡിയയാണ് ശ്രദ്ധ നേടുന്നത്. രംഗബലി എന്ന സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷര്‍ട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്.
ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കില്‍ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി.