പത്തനംതിട്ട : ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജണ്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടക സേവന കേന്ദ്രം ശബരിമല തീര്‍ത്ഥാടകാര്‍ക്കായി നല്‍കി വരുന്ന സേവനങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചെടുക്കുന്നു. സേവന കേന്ദ്രത്തിന്‍റെയും യൂത്ത് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലത്തിന്‍റെയും ആഭിമുഖ്യത്തില്‍ പന്തള ദേശത്ത് നിന്ന് അയ്യന്‍റെ പൊന്നു തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ഉള്ളന്നൂര്‍ പുന്നകുളഞ്ഞി, പറയങ്കര എന്നീ ജംഗ്ഷനു കളില്‍ കുടിവെള്ളം, പാല്‍ പായസം എന്നിവ വിതരണം ചെയ്തു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ, ഒ ഐ സി സി ശബരിമല തീര്‍ത്ഥാടക സേവന കേന്ദ്രം ചെയര്‍മാന്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ പത്തനംതിട്ടയെ വിളിച്ചു നിര്‍ദേശം നല്‍കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിനി തങ്കപ്പന്‍ ജിദ്ദ ഓ ഐ സി സി നടത്തുന്ന ഈ പുണ്യ പ്രവര്‍ത്തനം വില മതിക്കാന്‍ പറ്റാത്തത് എന്നു മാളികപ്പുറത്തിന് പാല്‍ പായസം വിതരണം ചെയ്തു കൊണ്ടു പറഞ്ഞു. പരിപാടിയ്ക്ക് അവര്‍ നേതൃത്വം നല്‍കുകയും ചെയ്തു. ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും സേവന കേന്ദ്ര കോര്‍ഡിനേറ്റര്‍ അശോക് കുമാര്‍ മൈലപ്ര, പ്രശസ്ഥ സിനിമ നിര്‍മാതാവും, സാമൂഹ്യപ്രവര്‍ത്തകനുമായ പ്രണവം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
തീര്‍ത്ഥാടകര്‍ക്കായി ചുക്കുകാപ്പി, ലഘു ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു കൊണ്ടിരിക്കുകയുമാണ്. ശബരിമല തീര്‍ത്ഥാടക സേവന കേന്ദ്രം ചെയര്‍മാന്‍ കെ ടി എ മുനീര്‍, കണ്‍വീനര്‍മാരായ അനില്‍ കുമാര്‍ പത്തനംതിട്ട, രാധാകൃഷ്ണന്‍ കാവുംബായ് കണ്ണൂര്‍ എന്നിവരും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് രംഗത്തുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.