Saturday, July 5, 2025 5:39 am

മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഴിമുഖത്ത് മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഒഴുകിയ മണ്ണുമാന്തി കപ്പല്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മണ്ണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. മറ്റു കപ്പലുകള്‍ തീരത്തേക്ക് വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രഡ്ജിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മണ്ണുമാന്തിക്കപ്പലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ അപകടത്തില്‍പ്പെട്ടത്. കൊച്ചി തുറമുഖത്ത് നിന്ന് കടലില്‍ ആഴം കൂട്ടുന്നതിനായി പോകുന്ന മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകുകയായിരുന്നു.

തുറമുഖത്ത് നിന്ന് ചെളി കോരി, കടലില്‍ കളയുന്നതിനായി പോകുമ്പോള്‍ എന്‍ജിന്‍ തകരാറിലാകുകയും പുറംകടലിലേക്ക് ഒഴുകുകയുമായിരുന്നു. നിയന്ത്രണം വിട്ട കപ്പല്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മണ്ണില്‍ ഇടിച്ചു കയറി. ഇവിടെ ഉണ്ടായിരുന്ന ചീനവലയും തകര്‍ത്തു. തുടര്‍ന്ന് തുറമുഖ ട്രസ്റ്റിന്‍റെ ടഗ് എത്തിച്ച്‌ കെട്ടിവലിച്ച്‌ രാത്രിയോടെ കൊച്ചി തുറമുഖത്തെ ബര്‍ത്തിലേക്ക് മാറ്റി. ഈ സമയം മറ്റു കപ്പലുകള്‍ തീരത്തേക്ക് വരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...