മുംബൈ : ബിജെപിയുടെ പശു രാഷ്ട്രീയം ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടുള്ളതാണെന്ന് ശിവസേന. പശുക്കൾക്കും രാമക്ഷേത്രത്തിനും വേണ്ടിയാണ് ബിജെപി രാഷ്ട്രീയം തുടങ്ങിയതെന്നും അത് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌ന ആരോപിച്ചു. ചില സംസ്ഥാനങ്ങളിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. അതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പും ഉണ്ടാകും. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ അഭിമുഖീകരിക്കാൻ സർക്കാരിന് ഒന്നും പറയാനില്ല. അതിനാൽ വൈകാരികവും മതപരവുമായ വിഷയങ്ങളിൽ മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സാമ്ന പറയുന്നു.
സംഘ്പരിവാറിനെ കടന്നാക്രമിച്ച സാമ്ന പതിനഞ്ച് ദിവസം മുമ്പ് സംഘ് നേതാവ് ദത്താത്രേ ഹൊസ്ബലെ ജയ്പൂരിൽ ഒരു സെൻസേഷണൽ പ്രസ്താവന നടത്തിയിരുന്നുവെന്നും അതിന് രാജ്യത്തിന് ഉത്തരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഗോമാംസം കഴിക്കുന്നവർക്കായി സംഘത്തിന്‍റെ വാതിലുകൾ തുറന്നിരിക്കുന്നു. ഒരു വശത്ത് പശുക്കളെ അറവുശാലയിലേക്ക് കൊണ്ടുപോകാൻ സംഘ് അനുമതി നൽകുമ്പോൾ മറുവശത്ത് മോദി സർക്കാർ പശു ആലിംഗന ദിനത്തിന് ആഹ്വാനം ചെയ്തു. ഗോമാംസം ഭക്ഷിക്കുന്നവരെ സംഘത്തിനകത്ത് പ്രവേശിപ്പിക്കുകയാണെങ്കിൽ പണ്ട് എന്തിനാണ് അതിന്‍റെ പേരിൽ ആളുകളെ കൊന്നത്. അദാനി വിഷയത്തിൽ ബിജെപി സംസാരിക്കുന്നില്ലെന്നും പാർലമെന്‍റിലെ പ്രസംഗത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സേന മുഖപത്രം കുറ്റപ്പെടുത്തി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.